Friday, July 11, 2008

മലയാളിയും പിന്നെ റെസ്റ്റ് ഒഫ് ദ വേള്‍ഡും..

മലയാളിയും പിന്നെ റെസ്റ്റ് ഒഫ് ദ വേള്‍ഡും..

മലയാളിയുടെ കുറെ മിഥ്യാധാരണകള്‍, ലോകത്തെ മറ്റുള്ളവര്‍ മലയാ‍ളിയെ നോക്കികാണുന്നത്, ഏന്നിവയാണു ഇന്നെനിക്കു ചവയ്ക്കാന്‍ വക. ഒരു മറുനാടന്‍ സ്നെഹിതനുമായുള്ള വാഗ്വാദത്തിന്ടെ പരിണിതഫലം.

നൂറു ശതമാനം സാക്ഷരതയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അഹങ്കരിക്കുന്ന മലയാളിയും, മലയാള ഭാഷയുടെ കാവല്‍ക്കാരും,
അറിയാതെ പോയ ഒരു കാര്യം ഒരു പക്ഷെ മലയാളിക്കു ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതായിരിക്കും !!
ഞെട്ടിയൊ ? അതെ അതാണു സത്യം. മറുനാട്ടില്‍ പൊയി ജോലി ചെയ്യുന്ന ഏതൊരു മലയാളിക്കും ബോധ്യം വന്നിട്ടുള്ളതാവും ഇക്കാര്യം. ലോകത്തെ സകലമാന ചരാചരത്തെയും കളിയാക്കുന്ന മലയാളി കളിയാക്കപെടുന്ന ഏതാനും മേഖലകളില്‍ ഒന്ന് ഇതാണ്, പിന്നെ ചാ‍യക്കട, വെറുതെയുള്ള ജാഡ, മുറുക്കാന്‍ കടക്കും “ഇന്ടെര്‍നാഷണല്‍” എന്നു പേരിടുന്ന, ഉഷ്ണത്തിന്ടെ ഉച്ചസ്ഥായിയിലും കോട്ടും കണ്ഡകൌപീനവും കെട്ടുന്ന ജാഡ.
ഒരു അന്യസംസ്ഥാനത്തിലെ റേഡിയൊ ചാ‍നലില്‍ ഒരു കഥാപാത്രം തന്നെയുണ്ട് മലയാളിയുടെ ഇംഗ്ലീഷ് ഉച്ചാരണശൈലിയെ “പ്രകീര്‍ത്തിക്കുവാന്‍‍”.
“സിംബിളി ജംബിങ് ഫൊര്‍ ദ യെല്ലൊ ഫ്രൂ‍ട്ട് ആണ്ട് ലൈക്ക്ഡ്ഡ് ദ ഫുഡ്ഡ്“ ഇതു കേഴ്ക്കാത്ത മറുനാടന്‍ മലയാളികള്‍ വളരെ ചുരുക്കമാവും. മലയാളി ഇന്നും എന്നും ഇംഗ്ലീഷ് സംസാരിക്കുന്നതു മലയാളത്തിലാണ്. ഇംഗ്ലീഷ് ഇംഗ്ലീഷായും മലയാളം മലയാളമായും സംസാരിക്കുന്നതിനു പകരം എന്നും മംഗ്ലീഷ് ആണു മലയാളിക്കു പഥ്യം. കട്ടപ്പനക്കു പുറത്ത് ലോകം കണ്ടിട്ടില്ലാത്ത,
കുട്ടപ്പന്‍ടെ മകള്‍ തങ്കമണിയും കോളേജിലെത്തിയാ‍ല്‍ പിന്നെ “മലയാലം പരയാന്‍ അരിയാമെങ്കിലും എയുതാ‍ന്‍ അരിയില്ല“.. മറൈന്‍ ഡ്രൈവില്‍ “ഇന്ടെര്‍നാഷണല്‍ സൊഫ്റ്റ്വയര്‍ “ കമ്പനി എം ഡി തരക് വിദേശി “കസ്റ്റമേര്‍സിന്ടെ ഫൊണ്‍ കാ‍ള്‍“ അറ്റെന്റ്റു ചെയ്യാറില്ല, കാരണം “മൈ ഇംഗ്ലീഷ് റ്റാക്കിങ് വെരി ബാഡ് സൊ മൈ സെക്രട്ടറി യൂ റ്റു റ്റാ‍ക്കിങ്”, ഇതല്ലേ വിരോധാഭാസം !! ? കേരളത്തിനു പുറത്തു മലയാളിയെ തിരിച്ചറിയാന്‍ ഒരു ഒറ്റ ഇംഗ്ലീഷ് വാചകം മതി.

എത്രയും പെട്ടന്നു വേണ്ടതു നമ്മുടെ വിദ്യാഭ്യാസ പദ്ധതികളിലുള്ള മാറ്റമാണ്, ഇംഗ്ലീഷ് ഇംഗ്ലീഷായി സംസാരിക്കാന്‍ പഠിക്കണം, പരിശീലിക്കണം. ഇംഗ്ലീഷ് ഭാഷ സംസാരിക്കെണ്ടതു മലയാളത്തിന്ടെ തര്‍ജ്ജമയായിട്ടല്ല എന്നു മനസ്സിലാക്കണം, ഇംഗ്ലീഷില്‍ ചിന്തിക്കണം, പക്ഷെ എതൊന്നും മലയാളത്തെ മറന്നു കൊണ്ടാവരുത്. എന്തെന്നാല്‍ നമ്മുടെ ദ്രാവിഡ ഭാഷകളോളം മാധുര്യമുള്ള മറ്റൊരു ഭാഷയുമില്ല ഈ ഭൂലൊകത്ത്. പക്ഷെ ഭാഷകളെ അതിന്ടേതായ രുചിയൊടെ ഉപയൊഗിചില്ലെങ്കില്‍ നാം ഇനിയും പരിഹാസ്യരാവും.

അടുത്തതു ജാഡയെക്കുറിച്ചാണ്. നാട്ടിലെ ചില “കമ്പനി” കളില്‍ കോട്ടിട്ട “സൊഫ്റ്റ്വയര്‍ എഞിനീയര്‍മാരെ” കാണുമ്പൊള്‍,
പരിഹാസമല്ല, പരിതാമാണു തോന്നുക. കോട്ടും ടൈയും നമ്മുടെതുപൊലെ ഉഷണ പ്രദേശങള്‍ക്കുള്ളതല്ല. ഒരു “ഇമേജ് ഒപ്പിക്കാന്‍“ കോട്ടും ടൈയും ഉപയോഗിക്കുന്നത് ഒരു തരം നിന്ദ്യമായ അപകര്‍ഷതാബോധത്തില്‍ നിന്നുണര്‍ന്ന അനുകരണവാസനയാണ്. അമേരിക്കയും, യൂറൊപ്പും കോട്ടും ടൈയും സ്വീകരിചതു അവിടത്തെ തണുത്ത കാലാവസ്ഥ മൂലമാണ്. വേനല്‍ക്കാലത്ത് അവിടെയും ആരും കഴിവതും അവ ഉപയോഗിക്കാറില്ല. ഒരൊ പ്രദേശങള്‍ക്കും തനതാ‍യ വസ്ത്രധാരണ ശൈലികളുന്ട്, അതില്‍ മാന്യമായവ തിരെഞ്ഞെടുക്കാം, (മാറു മറയ്ക്കത്തതും നമ്മുടെ ശൈലിയാണൊ എന്ന കുസ്രുതിച്ചൊദ്യത്തിന്നുള്ള മുന്‍ കരുതല്‍. ) അതു പൊലെ പല പല ജാഡകളുണ്ട് നമ്മുടെ കൊച്ചു കേരളത്തിലെ “കൊര്‍പറേറ്റ്” മേഖലയില്‍. “മാനേജിങ് ഡയര്‍ക്ടര്‍” അഥവാ “യെം. ഡി” അതു പൊലൊരു ജാഡയാണ്.
നാലു പേര് ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലും ഒരു “യെം. ഡി” ഉണ്ടായിരിക്കും, നമ്മുടെ കേരളത്തില്‍ മാത്രം കാണാവുന്ന ഒരു പ്രതിഭാസം !
സ്വയം അവലൊകനം നടത്തി അവനവനെ “ശരിയാക്കുക“, അല്ലാതെ ഇതിനു പ്രത്യെകിച്ചു പരിഹാരമില്ല, അല്ലെങ്കില്‍ എനിക്കതറിയില്ല,

പിന്നെ നായരുടെ ചായക്കട, അതിനെക്കുറിച്ചു പറയുന്നവര്‍ പറയട്ടെ! വാ കഴക്കുമ്പൊള്‍ നിര്‍ത്തിക്കൊള്ളും, നല്ലൊരു ചായയും
പരിപ്പുവടയും,പഴം പൊരിയും .. ഗ്ലും..ഗ്ലും..കഴിച്ചിട്ടു കുറച്ചു നാളായി.!!

പിന്നെ കാണാം !!

5 comments:

Unknown said...

ഇതു ഞാനും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.

പക്ഷേ എല്ലാ മലയാളീമിങ്ങനാണാ?

രാജീവ്::rajeev said...

Naveen,

മലയാളികള്‍ (എല്ലാവരുമല്ല) “r" എന്ന അക്ഷരത്തിനു കൊടുക്കുന്ന stress ഉം ചില ഉച്ചാരണ വൈകല്യങ്ങളും ഒരു പരിധി വരെ നമ്മുടെ ഭാക്ഷാ പഠനത്തിന്റെ പ്രശ്നമാണ്. പ്രധാനമായും Communicative Mode ഇല്‍ ഉള്ള പഠനം നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വളരെ കുറവാണ്.

ഏതു പുതിയ ഭാക്ഷ പഠിക്കുമ്പോഴും നാവിനെ (I mean all organs of speech)അതിനനുസരിച്ച് പരിശീലിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. ആ രീതിയിലുള്ള ഒരു പഠനം നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ (കുറഞ്ഞ പക്ഷം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെങ്കിലും) ഇപ്പോഴത്തേക്ക് സ്വപ്നം കാണാന്‍ മാത്രമെ കഴിയൂ. എന്റെ അറിവു ശരിയാണെങ്കില്‍ (ശരിയായിരുന്നു ഒരു നാലു വര്‍ഷം മുന്‍പ് വരേക്കും) നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളില്‍ സയന്‍സും, കണക്കും മറ്റു സബ്ജക്റ്റുകളും എല്ലാം പഠിപ്പിക്കുന്നത് അതാത് വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം ഉള്ളവരാണ്. പക്ഷെ ഇംഗ്ലീഷിനു മാത്രം അതില്ല. മറ്റു വിഷയങ്ങള്‍ എടുക്കുന്ന മാഷന്മാര്‍ (teachers) തന്നെയാണ് ഇംഗ്ലീഷ് എടുക്കുന്നതും. എനിക്കോര്‍മ്മയുണ്ട് ഇംഗ്ലീഷ് ബുക്കിനുള്ളില്‍ ലേബര്‍ ഇന്ത്യ ഒളിച്ചു വച്ച് അതുപയോഗിച്ച് ക്ലാസ്സെടുത്തിരുന്ന ഒരു ടീച്ചറെ. പലപ്പോഴും തെറ്റായ ഉച്ചാ‍രണം കുട്ടികളില്‍ വേരൂന്നുന്നത് ഇത്തരക്കാരില്‍ നിന്നാണ്.

പിന്നെയൊന്നൂള്ളത്, ശരിയായി ഉച്ചരിക്കുന്നവരെ കളിയാക്കുന്ന ഒരു പ്രവണതയാണ്. നമ്മള്‍ക്കറിയാത്ത, അല്ലെങ്കില്‍ നമ്മള്‍ക്ക് പരിചിതമല്ലാത്ത (എന്നാല്‍ ശരിയായിട്ടുള്ള)ഇംഗ്ലീഷ് ഒരാള്‍ ഉപയോഗിക്കുമ്പോള്‍ ചുറ്റുമുള്ളവരെ ഒന്നു ശ്രദ്ധിച്ചു നോക്കു. എല്ലാവരുടെയും മുഖത്ത് ഒരു പുച്ഛ രസം കാണാം. ഇതു മലയാളികള്‍ക്കിടയില്‍ മാത്രമല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Order എന്നതിന് “ആഡര്‍“ എന്നും മറ്റും ഉപയോഗിച്ച് ബോസ്സിനെ തൃപ്തിപ്പെടുത്തേണ്ടി വന്നിട്ടുള്ളവര്‍ക്ക് അതിനെ പറ്റി പെട്ടെന്നു മനസ്സിലാവും.

ഒരു കാര്യം കൂടി നമ്മുടെ ഉച്ചാരണം വികലമാണെങ്കില്‍ ഏതാണ് ശരിയായിട്ടുള്ള ഉച്ചാരണം, അമേരിക്കന്‍, ഇംഗ്ലണ്ട് അതോ വേറെ ഏതെങ്കിലുമോ. പിന്നെ ഇംഗ്ലീഷില്‍ മാത്രമാണൊ ഈ പ്രവണത. മാതൃഭാഷക്ക് പുറത്തുള്ള ഏതു ഭാക്ഷ സംസാരിക്കുമ്പോഴും എല്ലാവര്‍ക്കും (മലയാളികള്‍ക്ക് മാത്രമല്ല) ഉണ്ടാകുന്നതല്ലെ ഇതു പോലുള്ള പ്രശ്നങ്ങള്‍. അതു കൊണ്ടല്ലെ സായിപ്പ് ഉദക മണ്ഡലം, ഊട്ടിയാക്കിയതും, തിരുവനന്തപുരം, ട്രിവാണ്ട്രം ആക്കിയതുമെല്ലാം.

ഇതു കൂടി ശ്രദ്ധിക്കുമല്ലോ വിക്കി ലേഖനം

ഒരു “ദേശാഭിമാനി” said...

നമ്മൾ “ശരിയായ വിധം“ ഇഗ്ലിഷു പറയാത്തതു ഒരു കുറവായി തോന്നുന്നില്ല. എന്നാൽ മലയാളം ശരിയായി പറഞ്ഞില്ലങ്കിൽ അതു അറു ബോറ്!

കാരണം, ഇംഗ്ഗീഷ് ലോകത്തി ൽ ആരാണു ശരിയായി സംസാരിക്കുന്നതു?
ഇംഗ്ലണ്ടുകാരൻ ഇങ്ലീഷു പറയുന്നതു കേട്ടിട്ടുണ്ടോ? ആർക്കാണു മനസ്സിലാവുക?
അമേരിക്കക്കാരുടെ രീതി വേറെ
ഇൻഗ്ലണ്ടിലെ രീതി വേറെ
അതിനടുത്തുള്ള അയർലന്റിലെ രീതിവേറെ
ആഫ്രിക്കാക്കാർ ഇംഗ്ലീഷു പറയ്ന്നകേട്ടിട്ടില്ലെ? എന്താചന്തം അല്ലെ?
അറബി ഇംഗ്ഗ്ലീഷ് പറഞ്ഞാലോ - അവനും കൂടി മനസ്സിലാവില്ല!
ചൈനാക്കാരന്റെ മൂക്കിൽ കൂടിയുള്ള ഇംഗ്ലീഷ് മനസ്സിലാക്കാൻ തന്നെ പറ്റുമോ?
എന്നിട്റ്റും -- ഇവരൊക്കെ ഇംഗ്ലീഷു പറയുന്നതു മറ്റുള്ളവർ മനസ്സിലാക്കുന്നുണ്ട്. ഇല്ലെ? ഇവരൊക്കെ ജോലിയും ചെയ്യുന്നണ്ട്!വ്യാപാരവും ചെയ്യുന്നുണ്ട്!
ഭാഷ ആശയവിനിമയം നടത്താൻ ഉള്ളതാണു!അതിന്റെ ആവശ്യം അവിടെ തീർന്നു,

എന്നാൽ സ്വന്തം ഭാഷയുടെ കാര്യം അതല്ല - അതിന്റെ പവിത്രത സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്! അതു വികലമാകാതെ നോക്കുക!
മംഗ്ലീഷുകാരുടെ ചന്തിക്കു, ചൊറിയണം (കൊടുത്തുവ)വച്ചു നല്ല വീക്കു കൊടുക്കുക!

oracledba said...

മറുപടികള്‍ക്കു നന്ദി !
ഒരിക്കലുമല്ല !! എല്ലാ മലയാളികളും ഇതു പൊലാണെന്നു പറയുന്നില്ല.. ഉച്ചാരണശൈലി മാത്രമല്ല പ്രശ്നം, എങ്കിലും രാജീവിനൊടും ദേശാഭിമാനിയൊടും പൂര്‍ണമായി യോജിക്കുന്നു. ഉച്ചാരണം ഒരു വളരെ പരിമിതമായ പ്രശനമെ ആകുന്നുള്ളു. ലോകത്തിലെ മറ്റു പല രാജ്യങ്ങളിലെ ഇംഗ്ലീഷ് ഉച്ചാരണം ഇതിലും വളരെ മൊശമാണ്. പക്ഷെ വാചകങ്ങളിലെ വാക്കുകളുടെ സ്ഥാനം പലപ്പൊഴും അവയുടെ അര്‍ഥം തന്നെ മാറ്റുന്നു. സായിപ്പു പറയുന്ന ഇംഗ്ലീഷ് അതുപോലെ പകര്‍ത്തണ്ട കാര്യമില്ല. പക്ഷെ ആശയം ക്രത്യമായി വിനിമയം ചെയ്യാനാകണം ! ബ്ലൊഗ്ഗു വായിച്ച ഒരു കൂട്ടുകാരന്‍, സിഡി കടയില്‍ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ ഫൊണ്‍ സംഭാഷണശകലം അയച്ചു തന്നു ഒപ്പം ലാലിന്ടെ പ്രസിധമായ “You talking nonsense in the house of my wife mother and father“ ഇത് ഒട്ടും അതിശയോക്തി കലര്‍ന്നതല്ല എന്ന തൊന്നലുളവാക്കി.

Pradeepkumar T P said...

Avan thanne party, comred !!!