മലയാളിയും പിന്നെ റെസ്റ്റ് ഒഫ് ദ വേള്‍ഡും..
മലയാളിയുടെ കുറെ മിഥ്യാധാരണകള്‍, ലോകത്തെ മറ്റുള്ളവര്‍ മലയാളിയെ നോക്കികാണുന്നത്, ഏന്നിവയാണു ഇന്നെനിക്കു ചവയ്ക്കാന്‍ വക. ഒരു മറുനാടന്‍ സ്നെഹിതനുമായുള്ള വാഗ്വാദത്തിന്ടെ പരിണിതഫലം.
നൂറു ശതമാനം സാക്ഷരതയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അഹങ്കരിക്കുന്ന മലയാളിയും, മലയാള ഭാഷയുടെ കാവല്‍ക്കാരും,
അറിയാതെ പോയ ഒരു കാര്യം ഒരു പക്ഷെ മലയാളിക്കു ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതായിരിക്കും !!
ഞെട്ടിയൊ ? അതെ അതാണു സത്യം. മറുനാട്ടില്‍ പൊയി ജോലി ചെയ്യുന്ന ഏതൊരു മലയാളിക്കും ബോധ്യം വന്നിട്ടുള്ളതാവും ഇക്കാര്യം. ലോകത്തെ സകലമാന ചരാചരത്തെയും കളിയാക്കുന്ന മലയാളി കളിയാക്കപെടുന്ന ഏതാനും മേഖലകളില്‍ ഒന്ന് ഇതാണ്, പിന്നെ ചായക്കട, വെറുതെയുള്ള ജാഡ, മുറുക്കാന്‍ കടക്കും “ഇന്ടെര്‍നാഷണല്‍” എന്നു പേരിടുന്ന, ഉഷ്ണത്തിന്ടെ ഉച്ചസ്ഥായിയിലും കോട്ടും കണ്ഡകൌപീനവും കെട്ടുന്ന ജാഡ.
ഒരു അന്യസംസ്ഥാനത്തിലെ റേഡിയൊ ചാനലില്‍ ഒരു കഥാപാത്രം തന്നെയുണ്ട് മലയാളിയുടെ ഇംഗ്ലീഷ് ഉച്ചാരണശൈലിയെ “പ്രകീര്‍ത്തിക്കുവാന്‍”.
“സിംബിളി ജംബിങ് ഫൊര്‍ ദ യെല്ലൊ ഫ്രൂട്ട് ആണ്ട് ലൈക്ക്ഡ്ഡ് ദ ഫുഡ്ഡ്“ ഇതു കേഴ്ക്കാത്ത മറുനാടന്‍ മലയാളികള്‍ വളരെ ചുരുക്കമാവും. മലയാളി ഇന്നും എന്നും ഇംഗ്ലീഷ് സംസാരിക്കുന്നതു മലയാളത്തിലാണ്. ഇംഗ്ലീഷ് ഇംഗ്ലീഷായും മലയാളം മലയാളമായും സംസാരിക്കുന്നതിനു പകരം എന്നും മംഗ്ലീഷ് ആണു മലയാളിക്കു പഥ്യം. കട്ടപ്പനക്കു പുറത്ത് ലോകം കണ്ടിട്ടില്ലാത്ത,
കുട്ടപ്പന്‍ടെ മകള്‍ തങ്കമണിയും കോളേജിലെത്തിയാല്‍ പിന്നെ “മലയാലം പരയാന്‍ അരിയാമെങ്കിലും എയുതാന്‍ അരിയില്ല“.. മറൈന്‍ ഡ്രൈവില്‍ “ഇന്ടെര്‍നാഷണല്‍ സൊഫ്റ്റ്വയര്‍ “ കമ്പനി എം ഡി തരക് വിദേശി “കസ്റ്റമേര്‍സിന്ടെ ഫൊണ്‍ കാള്‍“ അറ്റെന്റ്റു ചെയ്യാറില്ല, കാരണം “മൈ ഇംഗ്ലീഷ് റ്റാക്കിങ് വെരി ബാഡ് സൊ മൈ സെക്രട്ടറി യൂ റ്റു റ്റാക്കിങ്”, ഇതല്ലേ വിരോധാഭാസം !! ? കേരളത്തിനു പുറത്തു മലയാളിയെ തിരിച്ചറിയാന്‍ ഒരു ഒറ്റ ഇംഗ്ലീഷ് വാചകം മതി.
എത്രയും പെട്ടന്നു വേണ്ടതു നമ്മുടെ വിദ്യാഭ്യാസ പദ്ധതികളിലുള്ള മാറ്റമാണ്, ഇംഗ്ലീഷ് ഇംഗ്ലീഷായി സംസാരിക്കാന്‍ പഠിക്കണം, പരിശീലിക്കണം. ഇംഗ്ലീഷ് ഭാഷ സംസാരിക്കെണ്ടതു മലയാളത്തിന്ടെ തര്‍ജ്ജമയായിട്ടല്ല എന്നു മനസ്സിലാക്കണം, ഇംഗ്ലീഷില്‍ ചിന്തിക്കണം, പക്ഷെ എതൊന്നും മലയാളത്തെ മറന്നു കൊണ്ടാവരുത്. എന്തെന്നാല്‍ നമ്മുടെ ദ്രാവിഡ ഭാഷകളോളം മാധുര്യമുള്ള മറ്റൊരു ഭാഷയുമില്ല ഈ ഭൂലൊകത്ത്. പക്ഷെ ഭാഷകളെ അതിന്ടേതായ രുചിയൊടെ ഉപയൊഗിചില്ലെങ്കില്‍ നാം ഇനിയും പരിഹാസ്യരാവും.
അടുത്തതു ജാഡയെക്കുറിച്ചാണ്. നാട്ടിലെ ചില “കമ്പനി” കളില്‍ കോട്ടിട്ട “സൊഫ്റ്റ്വയര്‍ എഞിനീയര്‍മാരെ” കാണുമ്പൊള്‍,
പരിഹാസമല്ല, പരിതാമാണു തോന്നുക. കോട്ടും ടൈയും നമ്മുടെതുപൊലെ ഉഷണ പ്രദേശങള്‍ക്കുള്ളതല്ല. ഒരു “ഇമേജ് ഒപ്പിക്കാന്‍“ കോട്ടും ടൈയും ഉപയോഗിക്കുന്നത് ഒരു തരം നിന്ദ്യമായ അപകര്‍ഷതാബോധത്തില്‍ നിന്നുണര്‍ന്ന അനുകരണവാസനയാണ്. അമേരിക്കയും, യൂറൊപ്പും കോട്ടും ടൈയും സ്വീകരിചതു അവിടത്തെ തണുത്ത കാലാവസ്ഥ മൂലമാണ്. വേനല്‍ക്കാലത്ത് അവിടെയും ആരും കഴിവതും അവ ഉപയോഗിക്കാറില്ല. ഒരൊ പ്രദേശങള്‍ക്കും തനതായ വസ്ത്രധാരണ ശൈലികളുന്ട്, അതില്‍ മാന്യമായവ തിരെഞ്ഞെടുക്കാം, (മാറു മറയ്ക്കത്തതും നമ്മുടെ ശൈലിയാണൊ എന്ന കുസ്രുതിച്ചൊദ്യത്തിന്നുള്ള മുന്‍ കരുതല്‍. ) അതു പൊലെ പല പല ജാഡകളുണ്ട് നമ്മുടെ കൊച്ചു കേരളത്തിലെ “കൊര്‍പറേറ്റ്” മേഖലയില്‍. “മാനേജിങ് ഡയര്‍ക്ടര്‍” അഥവാ “യെം. ഡി” അതു പൊലൊരു ജാഡയാണ്.
നാലു പേര് ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലും ഒരു “യെം. ഡി” ഉണ്ടായിരിക്കും, നമ്മുടെ കേരളത്തില്‍ മാത്രം കാണാവുന്ന ഒരു പ്രതിഭാസം !
സ്വയം അവലൊകനം നടത്തി അവനവനെ “ശരിയാക്കുക“, അല്ലാതെ ഇതിനു പ്രത്യെകിച്ചു പരിഹാരമില്ല, അല്ലെങ്കില്‍ എനിക്കതറിയില്ല,
പിന്നെ നായരുടെ ചായക്കട, അതിനെക്കുറിച്ചു പറയുന്നവര്‍ പറയട്ടെ! വാ കഴക്കുമ്പൊള്‍ നിര്‍ത്തിക്കൊള്ളും, നല്ലൊരു ചായയും
പരിപ്പുവടയും,പഴം പൊരിയും .. ഗ്ലും..ഗ്ലും..കഴിച്ചിട്ടു കുറച്ചു നാളായി.!!
പിന്നെ കാണാം !!